സിപിഎം പോലോത്ത മുസ്‍ലിം വിരുദ്ധ പാര്‍ട്ടികളെ പുകഴ്ത്താമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏതു പാര്‍ട്ടിയായാലും വ്യക്തികളായാലും   അവരെ   ഇസ്‍ലാമിക വിരുദ്ധ ആശയങ്ങളുടെ പേരില്‍ പുകഴ്ത്തുന്നത് മൂലം ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോവാന്‍ കാരണമാവും. എന്നാല്‍ അവരുടെ മറ്റു രാഷ്ടീയ പ്രവര്‍ത്തനത്തെയും പ്രവര്‍ത്തനശൈലിയെയും പുകഴ്ത്തുന്നത് ഇസ്‍ലാമിക വിരുദ്ധമല്ല. അംറു ബ്നു ആസ്വ് (റ) റോമുകാരെ പുകഴ്ത്തിയതായി ഹദീസില്‍ വന്നിട്ടുണ്ട്. إِنَّ فِيهِمْ لَخِصَالًا أَرْبَعًا: إِنَّهُمْ لَأَحْلَمُ النَّاسِ عِنْدَ فِتْنَةٍ، وَأَسْرَعُهُمْ إِفَاقَةً بَعْدَ مُصِيبَةٍ، وَأَوْشَكُهُمْ كَرَّةً بَعْدَ فَرَّةٍ وَخَيْرُهُمْ لِمِسْكِينٍ وَيَتِيمٍ وَضَعِيفٍ، وَخَامِسَةٌ حَسَنَةٌ جَمِيلَةٌ: وَأَمْنَعُهُمْ مِنْ ظُلْمِ الْمُلُوكِ റോമുകാര്‍ സഹന ശീലരാണെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യുന്നവരാണെന്നും നന്നായി യുദ്ധം ചെയ്യാനും പ്രത്യാക്രമണത്തിനും കഴിവുള്ളവരാണെന്നും അവരെ കുറിച്ച് അംറുബ്നു ആസ്വ് (റ) പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ലബീദു ബ്നു റബീഅ എന്ന കവി മുസ്‍ലിമാവുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ കവിതയെ നബി (സ്വ) പകഴ്ത്തിയതായി കാണാം. നബി (സ്വ) പറയുന്നു: اصْدَقُ كَلِمَةٍ قَالَهَا الشَّاعِرُ كَلِمَةُ لَبِيدٍ أَلاَ كُلُّ شَيْءٍ مَا خَلاَ اللهَ بَاطِل. അള്ളാഹു അല്ലാത്ത മറ്റെല്ലാം വ്യാജമാണെന്ന് പറഞ്ഞ ലബീദിന്റെ വാക്കാണ് ഏറ്റവും സത്യമായ കവിവചനം. ഖാലിദു ബ്നു വലീദ് (റ) നെ മുസ്‍ലിമാവുന്നതിനു മുമ്പ് തന്നെ നബി (സ്വ) പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ യുദ്ധപാഠവവും കഠിന പ്രയത്നവും ഇസ്‍ലാമിനു വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്‍ അത് വലിയ മുതല്‍ കൂട്ടാവുമായിരുന്നു എന്നാണ് നബി പറഞ്ഞത്. കൃസ്ത്യനികളാണ് മുസ്‍ലിംകളോട് കൂടുതല്‍ സ്നേഹം കാണിക്കുന്നവര്‍ എന്ന് പറഞ്ഞ് ഹബശയിലെ കൃസ്ത്യാനികളെ അല്ലാഹു തന്നെ പുകഴ്ത്തിപ്പറഞ്ഞതായി ഖുര്‍ആനില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter