അയ്യാമുത്തശ്‍രീഖിന്റെ പ്രത്യേകതയെന്ത്? ഈദ് മുബാറക് പറയാമോ? ഗുഡ് മോണിംഗ് എന്ന് പറയാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അയ്യാമുത്തശ്‍രീഖും പെരുന്നാള്‍ ദിവസം പോലെ നോമ്പ് ഹറാമായ ദിസങ്ങളാണ്. അത് തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണെന്നാണ് അയ്യാമുത്തശ്‍രീഖിനെ കുറിച്ച് നബി (സ്വ) പറഞ്ഞത്. ഹജ്ജിലെ കല്ലേറ് കര്‍മ്മങ്ങള്‍ നടക്കുന്നത് ഈ ദിവസങ്ങളിലാണ്. നിസ്കാരങ്ങള്‍ക്കുടനെ തക്ബീറ് ചൊല്ലലും ഈ ദിവസങ്ങളില്‍ സുന്നതാണ്. ഈദ് മുബാറക് പോലോത്തത് കൊണ്ട് ആശംസ അറിയിക്കുന്നതിന് വിരോധമില്ല. جزاك الله خيرا അല്ലെങ്കില്‍  تقبل الله منا ومنكم എന്നത് പോലോത്ത പദങ്ങള്‍ കൊണ്ട് ആശംസക്ക് മറുപടി അറിയിക്കാമെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും നിലയില്‍ ആശംസ അറിയിക്കല്‍ സുന്നത്താണെന്ന് ഇമാം ഇബ്നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട്. ഗുഡ് മോണിംഗ് പോലോത്ത അഭിവാദന രീതിയെക്കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter