പള്ളിയില്‍ പൊതു കാര്യങ്ങള്‍ സംസാരിച്ചാല്‍ 60 വര്‍ഷത്തെ അമലുകള്‍ നഷ്ടപ്പെടുമെന്ന് കേള്‍കുന്നു. എന്നാല്‍ പള്ളിയില്‍ വെച്ച് മറ്റുള്ളവര്‍ സംസാരിച്ചാല്‍ മറുപടി പറയാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദീനില്‍ അനുവദിക്കപ്പെട്ട സംസാരങ്ങള്‍ പള്ളിയില്‍ നിന്നുമാവാമെന്നാണ് ശാഫി മദ്ഹബ്. ജാഹിലിയ്യാ കാലത്തെസംബന്ധിച്ച് സ്വഹാബത് പള്ളിയില്‍ വെച്ച് പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നു വെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്.  അത് കൊണ്ട് ശബ്ദമുയരാതെയും മറ്റുള്ളവര്‍ക്ക് ശല്യമില്ലാതെയും പള്ളിയില്‍ നിന്ന് സംസാരിക്കാവുന്നതാണ്. പള്ളിയിലെ സംസാരം തീ വിറക് തിന്നുന്ന പോലെ സല്‍പ്രവര്‍ത്തനങ്ങളെ തിന്നു കളയുമെന്നത് പോലോത്ത ഹദീസുകള്‍ സ്വീകരിക്കാന്‍ പറ്റാത്ത ഹദീസുകളാണ്. എന്നാലും ഇത്തരം ഹദീസുകളുള്ളത് കാരണം അത്തരത്തിലുള്ള സംസാരം ഒഴിവാക്കുന്നതാണ് നല്ലത്.  മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കും വിധം ഉറക്കെ സംസാരിക്കുന്നത് നിഷിദ്ധം തന്നെയാണ്. അത്തരത്തില്‍ ദിക്റ് ചൊല്ലുന്നതു പോലും ഹറാമാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter