അറവിനു കൊണ്ട് വന്ന മാടുകള്‍ മറ്റു മാടുകളെ അറുക്കുന്നത് കാണുന്നതിന്റെ വിധിയെന്ത്?

ചോദ്യകർത്താവ്

നിസാര്‍ കെ.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അറവു മാടുകളോട് പരമാവധി നല്ല നിലയില്‍ പെരുമാറാന്‍ ഇസ്‍ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിങ്ങള്‍ അറുക്കുന്നുവെങ്കില്‍ നല്ല നിലയില്‍ അറുക്കുക കത്തി മൂര്‍ച്ച കൂട്ടുക അറുക്കപ്പെടുന്ന മൃഗത്തിന് സമാധാനം നല്‍കുക എന്ന് നബി തങ്ങള്‍ കല്‍പിച്ചതായി കാണാം. അറുക്കുന്നതിന് മുമ്പ് അതിന് വെള്ളം നല്‍കലും നല്ല നിലയില്‍ അതിനെ തെളിക്കലും സുന്നതാണ്. ആ മൃഗത്തിന് മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടലും മറ്റൊരു മൃഗത്തെ അറുക്കലും കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter