നഹ്സ് ദിവസം സാമ്പത്തിക ഇടപാടുകള്‍ നടത്താമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നഹ്സുകളെ കുറിച്ച് താഴെ ലിങ്കില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട് നഹ്‌സ് ദിനങ്ങള്‍ പറയപ്പെട്ടതനുസരിച്ച് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയുമാവാം. അത് വിശ്വാസത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. പറയപ്പെട്ടതെനിതിരായി പ്രവര്‍ത്തിച്ചാല്‍ ഹറാമായ കാര്യം ചെയ്തു എന്നുമില്ല. സ്വഹീഹായ ഹദീസില്‍ വന്നതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ സുന്നതിന്റെ പ്രതിഫലം  ലഭിക്കും. അതിനെതിരെ പ്രവര്‍ത്തിച്ചാല്‍ ശിക്ഷയില്ല. നഹ്സ് ദിവസങ്ങളില്‍ ജോലി അല്ലെങ്കില്‍ മറ്റു ഇടപാടുകള്‍ ചെയ്യരുത് എന്നോ ഇല്ല. ചില പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചത് ചില പ്രത്യേക സമയങ്ങളും ദിവസങ്ങളുമാണെന്ന പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ പറയപ്പെട്ട സമയത്ത് ചെയ്യലാണ് കൂടുതല്‍ അഭികാമ്യം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter