എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും 7 പ്രാവശ്യം ആരെങ്കിലും പതിവാക്കിയാല്‍ അവന്റെ എല്ലാ മാനസിക പ്രയാസങ്ങളും മാറുമെന്നു ഹദീസില്‍ തൌബ സൂറതിലെ ഒരു ആയതിനെ കുറിച്ച് വന്നിട്ടുണ്ട്. ഏതാണത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. حسبي الله، لا إله إلا هو، عليه توكلت، وهو رب العرش العظيم എന്നത് ഏഴ് പ്രാവശ്യം രാവിലെയും വൈകുന്നേരവും ചൊല്ലിയാല്‍ എല്ലാ മാനസിക പ്രയാസങ്ങളും നീങ്ങുമെന്ന് അബൂ ദാവൂദ് (റ) ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്. തൌബ സൂരതിലെ അവസാനത്തെ ആയതിന്റെ ഭാഗമാണ് പ്രസ്തുത ദിക്റ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter