മുസ്‍ലിമാകാന്‍ ശഹാദത് മലയാളത്തില്‍ പറഞ്ഞാല്‍ മതിയാകുമോ?

ചോദ്യകർത്താവ്

അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിമാവാന്‍ ശഹാദതിന്റെ പദങ്ങള്‍ അര്‍ത്ഥമറിഞ്ഞ് ഉച്ചരിക്കല്‍ നിര്‍ബന്ധമാണ്. അത് അറബിയില്‍ തന്നെ പറയണമെന്നില്ല. മറ്റു ഏത് ഭാഷയിലായാലും മതി. എന്നാല്‍ അറബിയില്‍ തന്നെ ഉച്ചരിക്കണമെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അര്‍ത്ഥമറിയാതെ ഉച്ചരിക്കുന്നതിന് ഫലമില്ല. ഉദാഹരണമായി അറബി അറിയാത്ത ഒരാള്‍ക്ക് സത്യ സാക്ഷ്യത്തിന്റെ പദങ്ങള്‍ ഒരാള്‍ പറഞ്ഞ് കൊടുത്തു അയാള്‍ ഏറ്റു ചൊല്ലി. ഇത് കൊണ്ട് മുസ്‍ലിമാവില്ല. മറിച്ച് എന്താണ് പറഞ്ഞത് അവന്‍ അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter