സോക്സില്‍ തടവല്‍ ശരിയാകില്ല എന്നറിയാം. പക്ഷെ നബി (സ) അങ്ങനെ തടവിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ആ ഹദീസിന് വല്ല ആധികാരികതയും ഉണ്ടോ ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റസൂല്‍ (സ) ഖുഫ്ഫ തടവിയെന്ന ഹദീസ് എഴുപതിലധികം സ്വഹാബത് ഉദ്ധരിച്ചിട്ടുണ്ട്. جورب  തടവിയെന്ന ഹദീസും കാണാം പക്ഷെ അത് തെളിവിന് പറ്റാത്ത ഹദീസാണ്. ഇനി جورب എന്നാല്‍ ഇന്നത്തെ സോക്സ് പോലോത്തതല്ലെന്ന് മറ്റൊരു ഹദീസില്‍ നിന്ന് മനസ്സിലാക്കാം. അനസ് (റ) جورب തടവിയപ്പോള്‍ അബൂ ത്വല്‍ഹ (റ) അതിനെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അനസ് (റ) പറഞ്ഞു. ഇത് കമ്പിളി കൊണ്ടുണ്ടാക്കിയ ഖുഫ്ഫ് ആണെന്ന്. ഖുഫ്ഫ യുടെ എല്ലാ സ്വഭാവവും ഉള്‍കൊണ്ട جورب  ആണെന്നാണ് അനസ് (റ) ഉദ്ദേശിച്ചത്. ഇന്നത്തെ സോക്സ് അങ്ങനെയല്ലല്ലോ. അത് കൊണ്ട് ഹദീസില്‍ വന്നത് അത്തരത്തിലുള്ള സോക്സിനെ കുറിച്ചല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter