സോഷ്യല്‍ മീഡിയകളില്‍ ഷോര്‍ട്ട് ഫോം ആയി സലാം പറയുന്നതിന്റെയും , മടക്കുന്നതിന്റെയും വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സലാമായി പരിഗണിക്കപ്പെടുന്ന പദങ്ങളുപയോഗിച്ച് സലാം പറഞ്ഞാല്‍ മാത്രമേ മടക്കല്‍ നിര്‍ബന്ധമാവൂ. السلام عليكم ، سلام عليكم، عليكم السلام، عليكم سلام -ഒരാളോടാണ് സലാം പറയുന്നതെങ്കില്‍ عليكم എന്നതിന്റെ സ്ഥാനത്ത് عليك എന്നുമാവാം-തുടങ്ങിയ പദങ്ങളാണ് സലാമിന്റെ ചുരുങ്ങിയ രൂപം.  عليكم എന്ന് മുന്നില്‍ വരുന്ന عليكم السلام، عليكم سلام ഈ രണ്ട് പദങ്ങള്‍ ഉപയോഗിച്ച് സലാം പറയല്‍ കറാഹതാണ്. ഇതേ പദങ്ങള്‍ കൊണ്ടോ وعليكم السلام، عليكم السلام എന്ന പദങ്ങളോ ഉപയോഗിച്ചാണ് സലാം മടക്കേണ്ടത്. ഈ പദങ്ങളേക്കാള്‍ ചുരുങ്ങിയ سلام، وعليكم ، asmu alkm തുടങ്ങിയ ചുരുക്ക രൂപങ്ങള്‍ സലാം പറയാനോ മടക്കാനോ ഉപയോഗിക്കാവതല്ല. ഇത്തരം പദങ്ങളുപയോഗിച്ച് സലാം പറഞ്ഞാല്‍ സലാമിന്റെ സുന്നത് ലഭിക്കുകയില്ല, മടക്കല്‍ നിര്‍ബന്ധവുമില്ല. മടക്കല്‍ നിര്‍ബന്ധമുള്ള സ്ഥലത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിച്ചാല്‍ നിര്‍ബന്ധം വീടുകയുമില്ല. സലാം എഴുതി അറിയിക്കുമ്പോഴും ഇതു തന്നെയാണ് വിധി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter