ചികിത്സയില്‍ അന്യ സ്ത്രീയുടെ ഔറത്ത് പുരുഷന്‍ കാണുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചികിത്സാവശ്യാര്‍ത്ഥം പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ ഔറത് കാണാവുന്നതാണ്. പക്ഷെ താഴെ പറയുന്ന നിബന്ധനകളോടെ മാത്രമേ അനുവദനീയമാവൂ. ഒന്ന്‍: ഔറത് കാണേണ്ട ആവശ്യമുണ്ടായിരിക്കുക. ആവശ്യത്തിനനുസരിച്ച് മാത്രം ഔറത് വെളിവാക്കുക.                                                                                                                                     രണ്ട്: യോജിച്ച സ്ത്രീ ഡോക്ടര്‍മാര്‍ ഇല്ലാതിരിക്കുക. (ആദ്യം മുസ്‍ലിം സ്ത്രീ ഡോക്ടര്‍ പിന്നെ മഹ്റമായ പുരുഷ ഡോക്ടര്‍ ഇല്ലെങ്കില്‍ അമുസ്‍ലിമായ സ്ത്രീ ഡോക്ടര്‍ എന്ന രീതിയിലാണ് ചികിത്സ തേടേണ്ടത്)                                                                                                                           മൂന്ന്: ഭര്‍ത്താവ്, മഹ്റം, വിശ്വസ്തയായ മറ്റൊരു സ്ത്രീ ഇവരിലൊരാള്‍ അടുത്തുണ്ടായിരിക്കുക.           നാല്: ചികിത്സ അറിയുന്ന മുസ്‍ലിം പുരുഷ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കെ അമുസ്‍ലിം പുരുഷ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടാതിരിക്കുക.                                                                                 അഞ്ച്: ഡോക്ടര്‍ വിശ്വസ്തനായിരിക്കുക. വിശ്വസ്തനായ ഡോക്ടര്‍ ഇല്ലെങ്കില്‍ മാത്രമേ മറ്റുള്ളവരെ സമീപിക്കാവൂ. (തുഹ്ഫ) അമുസ്‍ലിംകളേകാള്‍ മുസ്‍ലിം ഡോക്ടര്‍മാരെ പരിഗണിക്കാന്‍ കാരണം മുസ്‍ലിംകളാണ് ഔറത് മറക്കേണ്ടതിന്റെ ആവശ്യകതയും മറ്റുള്ളവരുടെ മുന്നില്‍ ഔറത് വെളിവാക്കുന്നതിന് ഇസ്‍ലാം കല്‍പിച്ച ഗൌരവവും കൂടുതല്‍ മനസ്സിലാക്കിയത് എന്നത് കൊണ്ടാണ്. അതത്രതന്നെ അല്ലാത്തവര്‍ മനസ്സിലാക്കിയിരിക്കാനിടയില്ല. മുസ്‍ലിംകള്‍ ഔറത് നോക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter