ഉരുവിനെ അറത്ത ശേഷം ജീവന്‍ പോകാന്‍ അതിന്റെ ഹല്‍ക്കില്‍ കത്തി കൊണ്ട് കുത്തുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്നനാളിയും ശ്വസനനാളിയും പൂര്‍ണമായി മുറിച്ചാണ് അറുക്കേണ്ടത്. ശ്വസനനാളിയുമായി ചുറ്റിക്കിടക്കുന്ന ഹൃദയത്തില്‍ നിന്നും വരുന്ന രക്തമോടുന്ന രണ്ടു ഞരമ്പുകള്‍ (കണ്ഠ നാളികള്‍) മുറിക്കലും സുന്നതാണ്. അതിനപ്പുറമുള്ളത് ശുശുംനയായാലും മുറിക്കല്‍ കറാഹതാണ്. ശ്വസനനാളിക്ക് താഴെയാണ് അന്നനാളി സ്ഥിതി ചെയ്യുന്നത്. ഇത് പൂര്‍ണമായി മുറിയാന്‍ വേണ്ടി അവിടെ കത്തി കൊണ്ട് കുത്തുന്നതിന് വിരോധമില്ല. അവ മുറിഞ്ഞതിന് ശേഷവും കുത്തല്‍ കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter