ഒരാള്‍ക്ക് ശഹാദ ചൊല്ലി കൊടുക്കുമ്പോള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പകുതി പകുതി പറഞ്ഞു കൊടുക്കാമോ

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അള്ളാഹു ഉണ്ടെന്ന് മനസ്സിലാക്കി, അവനാണ് ആരാധിക്കാന്‍ അര്‍ഹനെന്ന് ഉറപ്പിച്ച്, പറയുന്ന പദത്തിന്റെ  അര്‍ത്ഥം അറിഞ്ഞാണല്ലോ അവന്‍ ശഹാദ ചൊല്ലേണ്ടത്. അര്‍ത്ഥം അറിയാത്തവന് ശഹാദത് ചൊല്ലിക്കൊടുത്തത് കൊണ്ട് ഫലമില്ല. അപ്പോള്‍ ശഹാദ ചൊല്ലിക്കൊടുക്കുമ്പോള്‍ ആവശ്യമെങ്കില്‍ മുറിച്ച് മുറിച്ച് പറഞ്ഞു കൊടുക്കാവുന്നതാണ്. കാരണം അത് കൊണ്ട് വിശ്വാസത്തിനെതിരായതൊന്നും അവന്‍ ഉദ്ദേശിക്കുന്നില്ല. പഠിപ്പിക്കാന്‍ വേണ്ടി ഖുര്‍അന്റെ കലിമതുകള്‍ മുറിച്ച് മുറിച്ച് ഓതിക്കൊടുക്കാമെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter