ഒട്ടകത്തിന്റെ പൂഞ്ഞ പോലെ തലയാട്ടുന്ന സ്ത്രീകള്‍ എന്നാലര്‍ത്ഥമെന്ത്?

ചോദ്യകർത്താവ്

ശാലിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വസ്ത്രം ധരിച്ചിട്ടും വിവസ്ത്രകളായ (തൊലിയുടെ നിറം കാണും വിധത്തില്‍ വസ്ത്രം ധരിച്ച) ചാഞ്ഞും തോളുകളിളക്കിയും നടക്കുന്ന സ്ത്രീകള്‍. ഒട്ടകത്തിന്റെ പൂഞ്ഞ പോലെയിരിക്കും അവരുടെ ശിരസ്സുകള്‍. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. വിദൂരത്തേക്കടിച്ചുവീശുന്ന സ്വര്‍ഗത്തിന്റെ പരിമളം പോലും അവര്‍ക്കാസ്വദിക്കാന്‍ സാധിക്കുകയില്ലയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. വിത്യസ്ത വ്യാഖ്യാനങ്ങളാണ് പണ്ഡിതര്‍ ഈ ഹദീസിന് നല്‍കിയിട്ടുള്ളത്. ഒട്ടകത്തിന്റെ പൂഞ്ഞ പോലെയുള്ള തലകള്‍ എന്നാല്‍ തട്ടമോ മറ്റു തുണികളോ തലക്ക് മുകളില്‍ ചുറ്റി വെച്ച് തല വലുതാക്കി വെക്കുന്ന സ്ത്രീകള്‍ എന്നാണ് ഇമാം നവവി (റ) വും സുയൂത്വി (റ) വും അര്‍ത്ഥം നല്‍കിയത്. മുടി തലക്ക് മുകളില്‍ മദ്ധ്യഭാഗത്ത് ഒരുമിച്ച് കൂട്ടി ഒട്ടകത്തിന്റെ പൂഞ്ഞ പോലെ കെട്ടിവെക്കുന്നവര്‍ എന്നാണ് ഇമാം ഖാളി ഇയാള് (റ) ഇമാം ഖുര്‍ത്വുബി (റ) വും അതിനു അര്‍ത്ഥം നല്‍കിയത്. പുരുഷന്മാരെ കാണുമ്പോള്‍ തല താഴ്‍ത്താതെ അവരിലേക്ക് നോക്കുന്ന സ്ത്രീകള്‍ എന്നാണ് ഇമാം മാസിരി (റ) അര്‍ത്ഥം നല്‍കിയത്. ചുരുക്കത്തില്‍  തലയില്‍ തുണിയോ മറ്റോ കെട്ടി പൂഞ്ഞയെ പോലെ വലുതാക്കുന്നതും,  ക്ലിപ്പ് കൊണ്ടോ മറ്റോ പൂഞ്ഞ ആടുന്ന പോലെ ആടും വിധത്തില്‍ മുടി തലക്ക് മുകളില്‍ ഉയര്‍ത്തി വെക്കുന്നതും പുരുഷന്മാരെ കാണുമ്പോള്‍ തല താഴ്‍ത്താതെ അവരുടെ മുഖത്ത് നോക്കുന്നതും നിഷിദ്ധമായ രൂപങ്ങളാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter