വെബ്‌ ഡിസൈനര്‍ ആയി ദുബൈയില്‍ ജോലി ചെയുന്നു. ജോലിയുടെ ഭാഗമായി പരസ്യങ്ങളിലും പുസ്തകങ്ങളിലും സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗികാറുണ്ട്. ഇതിന്റെ വിധി എന്താാണ്?

ചോദ്യകർത്താവ്

റഫ്സല്‍ മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫോട്ടോ പ്രതിബിംബമാണ് അത് ഔറതില്‍ ഉള്‍പ്പെടുന്നില്ല. എങ്കിലും വികാരത്തോടെ അത് കാണലും അങ്ങനെ കാണാനോ മറ്റു തെറ്റായ കാര്യങ്ങള്‍ക്കോ വേണ്ടി അതു സൂക്ഷിക്കുന്നതും തെറ്റാണ്. പരസ്യങ്ങളിലും വെബ്സൈറ്റുകളിലും സ്ത്രീയുടെ ഫോട്ടോ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശം തന്നെ മറ്റുള്ളവരെ ആകര്‍ഷിക്കാനാണല്ലോ. ഉപയോഗിക്കുന്നവര്‍ക്ക് അത്തരം ഉദ്ദേശങ്ങളില്ലെന്ന് വെച്ചാല്‍ തന്നെ മറ്റുള്ളവരെ നിഷിദ്ധമായ കാര്യങ്ങളുടെ മേല്‍ സഹായിക്കുന്ന പ്രശ്നം അതില്‍ ഉടലെടുക്കുന്നുണ്ട്. അത് കൊണ്ട് അത് ഒഴിവാക്കണം. സ്ത്രീ ശരീരം കമ്പോള വല്‍കരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‍ലാമികമായി ന്യായീകരണമില്ല. ഒരു നിശ്ചിത സ്ത്രീയുടെ അംഗലാവണ്യം കവിതയായോ മറ്റോ വിവരിക്കുന്നത് തന്നെ ശരീഅതില്‍ നിഷിദ്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter