ശഹീദായി മരിച്ച ആളെ കുളിപ്പിക്കുകയോ അദ്ദേഹത്തിന്റെ പേരില്‍ നിസ്കരിക്കുകയോ അരുതെന്ന് പറയാന്‍ കാരണമെന്ത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശഹീദായി മരിച്ച ആളെ കുളിപ്പിക്കുകയോ അദ്ദേഹത്തിന്റെ പേരില്‍ നിസ്കരിക്കുകയോ അരുതെന്നാണ് ശരീഅതിന്റെ നിയമം. ഉഹ്ദില്‍ ശഹീദായവരെ കുളിപ്പിക്കാതെയും നിസ്കരിക്കാതെയും കുളിപ്പിക്കാതെയും മറമാടാന്‍ നബി (സ) കല്‍പിച്ചുവെന്ന് ഹദീസില്‍ കാണാം. രക്തസാക്ഷിത്വത്തിന്റ അടയാളം മായ്‍ക്കപ്പെടാതെ നില നില്‍ക്കാനും മറ്റുള്ളവരുടെ പ്രാര്‍ത്ഥന ആവശ്യമില്ലാത്ത വിധം അവര്‍ ബഹുമാനിക്കപ്പെട്ടതു കൊണ്ടുമാണത്. രക്തം ഒലിക്കുന്നവരായാണ് അവര്‍ പുനര്‍ജന്മം ചെയ്യപ്പെടുകയെന്ന് ഹദീസില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter