അമുസ്‍ലിംകളെ കുറിച്ച് പരദൂഷണം പറയാമോ

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിംകളെ കുറിച്ചും ദിമ്മിയ്യായ (മുസ്‍ലിംകള്‍ സംരംക്ഷണം ഏറ്റെടുത്തവര്‍) അമുസ്‍ലിമിനെക്കുറിച്ചും പരദൂഷണം പറയുന്നത് ഹറാമാണ്. കാരണം അതില്‍ അവരെ ബുദ്ധിമുട്ടുക്കലുണ്ടല്ലോ. മുസ്‍ലിംകളെയും ദിമ്മിയ്യായ കാഫിറിനെയും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുന്നതും അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നതും നിഷിദ്ധമാണ്.  നാമുമായി യുദ്ധത്തിലേര്‍പ്പെട്ട (ഹര്‍ബിയ്യ്) കാഫിറിനെ കുറിച്ച് പരദൂഷണം പറയല്‍ കറാഹതാണ്(الزواجر). പരദൂഷണമെന്നാല്‍ മറ്റുള്ളവരില്‍ ഉള്ള ന്യൂനതകളെ കുറിച്ച് അവന്റെ അഭാവത്തില്‍ പറയലാണ്. അവനിലില്ലാത്തത് അവനെ കുറിച്ച് പറയല്‍ പരദൂഷണത്തേക്കാള്‍ കുറ്റകരവും കളവുമാണ്. അത് ആരെക്കുറിച്ചും പറയരുത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter