ആരൊക്കെയാണ് ശഹീദ്?

ചോദ്യകർത്താവ്

ഹസീന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവിശ്വാസികളോടുള്ള യുദ്ധത്തിനിടയില്‍ യുദ്ധം കാരണമായി കൊല്ലപ്പെട്ടവനാണ് ശഹീദ്. ഇത്തരത്തിലുള്ള ശുഹദാഇനെ കുളിപ്പിക്കുകയും അവരുടെ മേല്‍  നിസ്കരിക്കുകയമരുത്. ഇവര്‍ ദുന്‍യാവിന്റെ നിയമത്തിലും ആഖിറത്തിന്റെ നിയമത്തിലും രക്തസാക്ഷികളില്‍ പെട്ടവരാണ്. എന്നാല്‍ ആഖിറത്തിന്റെ നിയമത്തില്‍ മാത്രം ശുഹദാക്കളില്‍ പെട്ടവരായി ചിലര്‍ എണ്ണപ്പെട്ടിട്ടുണ്ട്. തന്റെ സ്വത്ത് സംരംക്ഷിക്കാന്‍ വേണ്ടി കൊല്ലപ്പെട്ടവര്‍, കുടുംബത്തെ സംരംക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍, മുങ്ങി മരിച്ചവര്‍, വയറ്റിലെ അസുഖം കാരണം മരിച്ചവര്‍, പ്രസവം കാരണം മരിച്ച സ്ത്രീകള്‍ മറ്റു അക്രമമായി കൊല്ലപ്പെട്ടവര്‍ ഇവരെല്ലാം ആഖിറത്തിന്റെ നിയമത്തില്‍ രക്തസാക്ഷികളാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അവരെ മറ്റുള്ളവരെപ്പോലെത്തന്നെ കുളിപ്പിക്കുകയും നിസ്കരിക്കുകയും വേണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter