പാന്റ്സ് ധരിക്കല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തൊലിയുടെ നിറം മറ്റുള്ളവരില്‍ നിന്ന് മറക്കുന്ന വസ്ത്രം ധരിക്കാവുന്നതാണ്. അത് ശരീരത്തിന്റെ തടി പുറത്ത് കാട്ടിയതാലും അനുവദനീയമാണ്. പക്ഷെ ശരീരത്തിന്റെ ആകാരം വെളിവാക്കുന്ന ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പുരുഷന്മാര്‍ക്ക് നല്ലതല്ലെന്ന് പണ്ഡിതര്‍ പറഞ്ഞതായി കാണാം. സ്ത്രീകള്‍ക്കു കറാഹതുമാണ്. ചുരുക്കത്തില്‍ ഇടുങ്ങിയ പാന്റ്സ് പോലോത്ത ശരീരത്തിന്റെ ആകാരം വെളിവാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിന് പകരം വിശാലമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഇസ്‍ലാമിക മര്യാദ. സ്ത്രീയുടേയും പുരുഷന്റെയും വസ്ത്രധാരണ രീതി വസ്ത്ര & ഫാഷന്‍ എന്ന ഭാഗത്ത് വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter