അള്ളാഹുവും റസൂലും ഉദ്ദേശിച്ചാല്‍ എന്ന് പറയാന്‍ പറ്റില്ലേ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അള്ളാഹുവും റസൂലും ഉദ്ദേശിച്ചാല്‍ എന്ന് പറയുന്നത് സംസാരത്തിലെ മര്യാദക്ക് എതിരാണ്. അള്ളാഹുവും പിന്നെ ഞാനും അല്ലെങ്കില്‍ അള്ളാഹുവും പിന്നെ റസൂലും എന്നൊക്കെയാണ് പറയേണ്ടത്. കാരണം അള്ളാഹുവിന്റെ മശീഅതിനെ തുടര്‍ന്നാണല്ലോ സൃഷ്ടികളുടെ ഉദ്ദേശം സംഭവിക്കല്‍.അള്ളാഹു പറയുന്നു وما تشاؤون إلا أن يشاء الله അഥവാ അള്ളാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.  ما شاء الله وشئت എന്ന് പറഞ്ഞ ആളോട് ما شاء الله ثم شئت എന്ന് പറയാന്‍ നബി കല്‍പിച്ചത് കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter