ഖുര്‍ആനില്‍ തുപ്പല്‍ ആയാല്‍ എന്ത് ചെയ്യണം? തുപ്പല്‍ പോലോത്തതില്‍ നിന്ന് എത്ര സുക്ഷമത പുലര്‍ത്തണം

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തുപ്പല്‍ കലര്‍ന്ന കൈ കൊണ്ട് മുസ്ഹഫ് തൊടുന്നത് നിഷിദ്ധമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ഖുര്‍ആനില്‍ തുപ്പല്‍ ആയാല്‍ അത് തുടച്ച് കളയേണ്ടതാണ്. പരിഹാസ രൂപേണ ഖുര്‍ആനില്‍ തുപ്പല്‍ പോലോത്തത് പുരട്ടല്‍ കുഫ്റിന് കാരണമാവും. എന്നാല്‍ സ്ലേറ്റ് പോലോത്തതില്‍ എഴുതിയത് മായിക്കാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് ഹറാമാവില്ലെന്ന് പണ്ഡിതര്‍ പറഞ്ഞത് കാണാം. എന്നാല്‍ അതൊഴിവാക്കല്‍ തന്നെയാണ് നല്ലതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുപ്പുനീര് നജസല്ല. എന്നാല്‍ വായില്‍ നിന്ന് വിട്ട് പിരിഞ്ഞാല്‍ അത് മ്ലേച്ചമാണ്. അത് പള്ളി ഖുര്‍ആന്‍ പോലെ ബഹുമാനിക്കപ്പെടുന്നതില്‍ പുരളുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണം. അത് ശരീരത്തിലോ മറ്റോ ആയാല്‍ കഴുകിയില്ലെങ്കിലും നിസ്കാരത്തിനോ മറ്റു കര്‍മ്മങ്ങള്‍ക്കോ തടസ്സമാവില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
 

ASK YOUR QUESTION

Voting Poll

Get Newsletter