ജനാബത് കുളിക്കുന്നതിന് മുമ്പ് ശരീരത്തിലെ അഴുക്ക് നീക്കം ചെയ്തിട്ടില്ലെങ്കില്‍ കുളി ശരിയാവുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശരീരത്തില്‍ നജസുണ്ടെങ്കില്‍ കുളിക്കുന്നതോടൊപ്പം നജസും ശുദ്ധിയായിട്ടുണ്ടെങ്കില്‍ മാത്രമേ കുളി ശരിയാവൂ. കുളിച്ച് കഴിഞ്ഞിട്ടും നജസ് ശരീരത്തില്‍ ബാക്കിയായിട്ടുണ്ടെങ്കില്‍ കുളി ശരിയായിട്ടില്ല എന്ന് മനസ്സിലാക്കാം. ശരീരത്തിലെ ചെളി പോലോത്ത നജസല്ലാത്ത മ്ലേച്ചതകള്‍ ശുദ്ധിയാക്കിയില്ലെങ്കിലും കുളി ശരിയാവും. അത്തരം മ്ലേഛതകള്‍ വെള്ളം ചേരുന്നതിനെ തടയുന്നുവെങ്കില്‍ അത് നീക്കം ചെയ്യാതെ കുളി ശരിയാവുകയില്ല. ശരീരത്തിലേക്ക് വെള്ളമൊഴിക്കുന്നതിനു മുമ്പ് തന്നെ ചെളി പോലോത്ത മ്ലേച്ചതകളും നജസും നീക്കം ചെയ്യല്‍ സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter