അമുസ്‍ലിംകള്‍ക്കു സംഭാവന ചെയ്താല്‍ പ്രതിഫലം ലഭിക്കുമോ

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അമുസ്‍ലിംകള്‍ക്കു സംഭാവന ചെയ്താലും പ്രതിഫലം ലഭിക്കും. ويطعمون الطعام على حبه مسكينا ويتيما وأسيرا എന്ന് അള്ളാഹു പറയുന്നത് കാണാം. ഭക്ഷണത്തോടുള്ള പ്രിയത്തോട് കൂടെത്തന്നെ ദരിദ്രര്‍ക്കും അനാഥര്‍ക്കും തടവുപുള്ളികള്‍ക്കും ഭക്ഷണം നല്‍കുന്നവര്‍ എന്ന് പറഞ്ഞ് കൊണ്ട് അള്ളാഹു വിശ്വാസികളെ പുകഴ്ത്തുന്നു. ഖുര്‍ആന്‍ ഇറങ്ങിയ കാലത്ത് തടവുപുള്ളികള്‍ എന്നാല്‍ മുസ്‍ലിംകളോട് യുദ്ധത്തിലേര്‍പെട്ട അവിശ്വാസികളാണല്ലോ. അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും മഹത്തരമാണെന്നാണ് അള്ളാഹു പറയുന്നത്. എന്നാല്‍ നല്ല ആളുകള്‍ക്ക് സംഭാവന നല്‍കല്‍ പ്രത്യേകം സുന്നതാണ്.  (ശര്‍ഹുല്‍ മുഹദ്ദബ്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter