ഭാര്യവീട്ടില്‍ സ്ഥിരം താമസിക്കുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യക്ക് താമസിക്കാന്‍ അവളോട് യോജിക്കുന്ന ഭര്‍ത്താവിന്റെ അഭാവത്തില്‍ അവളുടെ ശരീരത്തിനും സമ്പത്തിനും നിര്‍ഭയത്വം ലഭിക്കും വിധത്തിലുള്ള വീടൊരുക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടിലോ ഭാര്യയുടെ പിതാവിന്റെ വീട്ടിലോ  താമസിക്കുന്നത് വീട്ടുടമസ്ഥന്‍ സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ ശര്‍ഇല്‍ വിരുദ്ധമല്ല. അങ്ങനെ സ്ഥിരമായും അല്ലാതെയും താമസിക്കാവുന്നതാണ്. (തുഹ്ഫ). കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter