അളളാഹുവിന്റേയോ, നബിയുടേയോ, ഭര്‍ത്താവിന്റേയോ പേര് എഴുതിയ ആഭരണങ്ങള്‍ അണിയാമോ? പുരുഷന്മാര്‍ ഇതുപോലെ പേരെഴുതിയ സ്വര്‍ണ്ണമല്ലാത്ത മോതിരം ഇടുന്നത് കൊണ്ട് തെറ്റുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പേരെഴുതിയ ആഭരണം ഉപയോഗിക്കുന്നതിന് വിരോധമില്ല. അള്ളാഹുവിന്റെയോ റസൂലിന്റെയോ മറ്റു ആദരിക്കപ്പെടുന്നവരുടേയോ നാമങ്ങള്‍ എഴുതിയ ആഭരണങ്ങള്‍ വിസര്‍ജ്ജനസ്ഥലങ്ങളില്‍ ഉപയോഗിക്കരുത്. പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണമല്ലാത്ത പേരെഴുതപ്പെട്ടതോ അല്ലാത്തതോ ആയ മോതിരം ധരിക്കാവുന്നതാണ്. വെള്ളി മോതിരം പുരുഷന് സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter