ഇരു ഹറമുകളില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണ്?

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വളരെ ശ്രേഷ്ടമായ രണ്ട് സ്ഥലങ്ങളാണ് ഇരു ഹറമുകള്‍. അവിടെ പ്രവേശിക്കുന്നവനും പ്രവേശിച്ചവനും ധാരാളം മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. മക്കയില്‍ പ്രവേശിക്കാനുദ്ദേശിക്കുന്നവന്‍ കുളിക്കുക.ചെരുപ്പ് അഴിച്ച് വെച്ച് നടന്ന് കൊണ്ട് പകല്‍ സമയത്ത് പ്രവേശിക്കുക. കഅ്ബ കാണുന്ന അവസരത്തില്‍ കൈ ഉയര്‍ത്തി اللَّهُمَّ زِدْ هَذَا الْبَيْتَ تَشْرِيفًا وَتَعْظِيمًا وَتَكْرِيمًا وَمَهَابَةً، وَزِدْ مِنْ شَرَفِهِ وَعَظَمِهِ مِمَّنْ حَجَّهُ أَوْ اعْتَمَرَهُ تَشْرِيفًا وَتَكْرِيمًا وَتَعْظِيمًا وَبِرًّا اللَّهُمَّ أَنْتَ السَّلَامُ وَمِنْك السَّلَامُ فَحَيِّنَا رَبَّنَا بِالسَّلَامِ എന്ന് ദുആ ചെയ്യുക. ഹറമിന്റെ പവിത്രതകളത്രയും മനസ്സിലോര്‍ത്ത് ഭക്തിയും വിധേയത്വവും നിറഞ്ഞ പ്രാര്‍ത്ഥനാ മനസ്സോടെ വലത് കാല്‍ മുന്തിച്ച് ഹജറുല്‍ അസ്‍വദിന്റെ ഭാഗത്തേക്കെത്തുന്ന വാതിലിലൂടെ (باب بني شيبة/باب السلام) പ്രവേശിക്കുക. പ്രവേശിക്കുമ്പോള്‍ أعوذ بالله العظيم وبوجهه الكريم وبسلطانه القديم من الشيطان الرجيم بسم الله والحمد لله اللهم صل على محمد وعلى آل محمد وسلم اللهم اغفر لي ذنوبي وافتح لي أبواب رحمتك എന്ന് പറയുക. പുറത്ത് പോവുമ്പോള്‍ ഇടത് കാല്‍ മുന്തിച്ച് ഇതേ ദിക്റ് ചൊല്ലുക, ابواب رحمتك എന്നതിന് പകരം أبواب فضلك എന്നാണ് പുറത്ത് പോവുമ്പോള്‍ പറയേണ്ടത്. പ്രവേശിച്ചതിനു ശേഷം اللَّهُمَّ هَذَا حَرَمُك وَأَمْنُك فَحَرِّمْنِي عَلَى النَّارِ، وَآمِنِّي مِنْ عَذَابِك يَوْمَ تَبْعَثُ عِبَادَك، وَاجْعَلْنِي مِنْ أَوْلِيَائِك وَأَهْلِ طَاعَتِك എന്ന് ചൊല്ലുക.കഅ്ബയെ അഭിവാദ്യം ചെയ്തു കൊണ്ട് ത്വവാഫ് (طواف القدوم) നിര്‍വഹിക്കുക. ശേഷം തഹിയ്യത് നിസ്കരിക്കുക. ദുആയും നിസ്കാരവും ത്വവാഫും വര്‍ദ്ധിപ്പിക്കുക. ഹറമില്‍ പ്രവേശിച്ച് മടങ്ങുന്നതിന് മുമ്പ് ഖുര്‍ആന്‍ ഖത്മ് ഓതുക. ഹറമിലും മക്കയിലുമായുള്ള പ്രത്യേകം ശ്രേഷ്ടത കല്‍പിക്കപ്പെട്ട പതിനെട്ടോളം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. മഖാമു ഇബ്റാഹീമില്‍ വെച്ച് നിസ്കരിക്കുക. മീസാബിനു താഴെ നിന്ന് പ്രാര്‍ത്ഥിക്കുക. ഹജറുല്‍ അസ്‍വദ് മുത്തുക. മദീനയിലേക്ക് പോവുമ്പോള്‍ വഴിയിലുടനീളം സ്വലാതും സലാമും വര്‍ദ്ധിപ്പിക്കുക. മദീനയിലെ മരങ്ങളും മദീനാ പള്ളിയും കണ്ടു തുടങ്ങിയാല്‍ സ്വലാതും സലാമും കൂടുതലാക്കുക. സിയാറത് സ്വീകരിക്കപ്പെടാനും അത് കൊണ്ട് ഉപകാരം ലഭിക്കാനും പ്രാര്‍ത്ഥിക്കുക. പ്രവേശിക്കുന്നതിനു മുമ്പ് കുളിക്കുക. ഏറ്റവും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. മദീനയുടെ സ്രേഷ്ടതകള്‍ മനസ്സിലോര്‍ക്കുക. വന്ന് മടങ്ങുന്നതു വരെ നബിയെ കുറിച്ചുള്ള ചിന്ത നബി തങ്ങളെ കാണുന്ന പോലെ മനസ്സിലുണ്ടായിരിക്കുക. പള്ളിയുടെ വാതിലിലെത്തിയാല്‍ أعوذ بالله العظيم وبوجهه الكريم وبسلطانه القديم من الشيطان الرجيم بسم الله والحمد لله اللهم صل على محمد وعلى آل محمد وسلم اللهم اغفر لي ذنوبي وافتح لي أبواب رحمتك എന്ന മുമ്പ് പറഞ്ഞ ദിക്റ് ചൊല്ലുക. വലത് കാല്‍ മുന്തിച്ച് പ്രവേശിക്കുക. പ്രവേശിച്ചാല്‍ തഹിയ്യത് നിസ്കരിക്കുക. നബിയുടെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടക്കുള്ള സ്ഥലത്ത് വെച്ചായിരിക്കണം നിസ്കരിക്കേണ്ടത്. തഹിയ്യത് നിസ്കരിച്ച് കഴിഞ്ഞാല്‍ ഈ നിഅ്മതിനു നന്ദി രേഖപ്പെടുത്തുകയും ഉദ്ദേശിച്ച മറ്റു ഇബാദതുകളൊക്കെ നല്ല നിലയില്‍ പൂര്‍ത്തിയാക്കാനുള്ള തൌഫീഖിനും സിയാറത് സ്വീകരിക്കപ്പെടാനും ദുആ ചെയ്യുക. പിന്നെ നബിയുടെ ഖബ്റിനടുത്ത് വന്ന് ഖബ്റിലേക്ക് മുന്നിട്ട് നിന്ന് കണ്ണു ചിമ്മി ബഹുമാനത്തോടെ നബിയുടെ സ്ഥാനവും സ്രേഷ്ടതയും മനസ്സില്‍ ധ്യാനിച്ച് ശബ്ദം താഴ്ത്തി റസൂലി (സ്വ) ന് ഇങ്ങനെ സലാം പറയുക: الخلق أجمعين أشهد أن لا إله إلا الله وحده لا شريك له وأشهد أنك عبده ورسوله وخيرته من خلقه وأشهد أنك بلغت الرسالة وأديت الأمانة ونصحت الأمة وجاهدت في الله حق جهاده اللهم آته الوسيلة والفضيلة وابعثه مقاما محمودا الذي وعدته وآته نهاية ما ينبغي أن يسأله السائلون اللهم صل على محمد عبدك ورسولك النبي الأمي وعلى آل محمد وأزواجه وذريته كما صليت على إبراهيم وعلى آل إبراهيم وبارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد നബിക്ക് സലാം പറയുന്നതിന്റെ ചുരുങ്ങിയ രൂപം ഇങ്ങനെയാണ്: السلام عليك يا رسول الله صلى الله عليك وسلم. പിന്നെ അബൂബക്റ് (റ) വിന്السلام عليك يا أبا بكر صفي رسول الله صلى الله عليه وسلم وثانيه في الغار جزاك الله عن أمة رسول الله صلى الله عليه وسلم خيرا ഇങ്ങനെയും ഉമര്‍ (റ) വിന് السلام عليك يا عمر الذي أعز الله به الإسلام جزاك الله عن أمة نبيه صلى الله عليه وسلم خيرا എന്നും സലാം പറയുക. പിന്നെ നബിയുടെ ഖബ്റിനടുത്ത് വന്ന് നബി തങ്ങളെ തവസ്സുല്‍ ചെയ്ത് കൊണ്ട് ദുആ ചെയ്യുക. മദീനയിലുള്ള എല്ലാ ദിവസങ്ങളിലും ജന്നതുല്‍ ബഖീഅ് സന്ദര്‍ശിക്കുക. ഉഹ്ദ് ശുഹദാക്കളുടെ ഖബ്റ് സന്ദര്‍ശിക്കുക. വ്യയാഴ്ചയാണ് കൂടുതലുത്തമം. മസ്ജിദ് ഖുബാഇല്‍ വന്ന് നിസ്കരിക്കുക. ശനിയാഴ്ചയാവലാണ് കൂടുതലുത്തമം. മസ്ജിദു ഖുബാഇനടുത്തുള്ള ഉവൈസ് കിണറില്‍ നിന്ന് വെള്ളം കുടിക്കുക. മദീനയില്‍ നിന്ന് നോമ്പനുഷ്ടിക്കുകയും സ്വദഖ ചെയ്യുകയും ചെയ്യുക. മദീനയില്‍ നിന്ന് വിട പറഞ്ഞ് പോരുമ്പോള്‍ രണ്ട് റകഅത് നിസ്കരിച്ച് കൊണ്ട് വിട പറയുക. മുമ്പ് പറഞ്ഞ പോലെ വീണ്ടും സിയാറത് ചെയ്യുക. അവസാനമായി ഇങ്ങനെ ദുആ ചെയ്യുക:اللهم لا تجعل هذا آخر العهد بحرم رسولك وسهل لي العود إلى الحرمين سبيلا سهلة والعفو والعافية في الآخرة والدنيا وردنا إليه سالمين غانمين وينصرف تلقاء وجهه لا قهقرى إلى خلف. ഇതൊക്കെ യാണ് ഇരു ഹറമുകളിലെ ചില മര്യാദകള്‍. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.        

ASK YOUR QUESTION

Voting Poll

Get Newsletter