ദാവൂദ് നബി (അ) യുടെ സബൂര്‍ ഇന്നു നില നില്‍കുന്നോ?

ചോദ്യകർത്താവ്

അബ്ദുല്‍ മുഹൈമിന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം ഖുര്‍ത്വുബി പറയുന്നു: സബൂര്‍ ദാവൂദ് നബിക്ക് ഇറക്കപ്പെട്ട ഗ്രന്ഥമാണ്. അതില്‍ ഹലാലുകള്‍ ഹറാമുകള്‍ തുടങ്ങി വിധി വിലക്കുകളെ സംബന്ധിച്ചുള്ള പരാമര്‍ശമില്ല. മറിച്ച് അത് തത്വജ്ഞാനങ്ങളും ഉപദേശങ്ങളും മാത്രമാണ്. ഇങ്ങനെ പല പണ്ഡിതരും രേഖപ്പെടുത്തുന്നുണ്ട്. അപ്പോള്‍ പിന്പറ്റി ജീവിക്കാനുതകുന്ന ശരീഅതല്ല സബൂര്‍. അത് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. അത് കൊണ്ട് സബൂര്‍ പിന്പറ്റി ജീവിക്കുന്നവരാണെന്ന് വാദിക്കുന്നവരെ അഹ്ലു കിതാബ് എന്ന കൂട്ടത്തില്‍ ഉള്‍പെടുത്താനൊക്കില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയത്.  ബൈബിളിലെ പഴയ നിയമത്തില്‍ പറയപ്പെട്ട സങ്കീര്‍ത്തനങ്ങളിലധികവും ദാവൂദ് നബിയുടെ സബൂറാണെന്ന് പറയപ്പെടുന്നു. ഇന്ന് നിലനില്‍കുന്ന സങ്കീര്‍ത്തനങ്ങളും പല മാറ്റത്തിരുത്തലുകള്‍ക്കും വിധേയമായിട്ടുണ്ടെന്ന് പല കോപികളിലേയും വിത്യാസപ്പെടലുകളില്‍ നിന്ന് മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter