പുതിയ മയ്യിത്തിനു വേണ്ടി പഴയ ഖബര്‍ പൊളിച്ചു നീക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മയ്യിതിന്റെ എല്ലടക്കം എല്ലാ അവയവങ്ങളും നുരുമ്പി മണ്ണായതിനു ശേഷം ശരീഅത് അനുവദിച്ച ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. മറ്റുള്ളവരെ മറമാടുക, കൃഷി ചെയ്യുക തുടങ്ങി അനുവദനീയമായി എല്ലാ ആവശ്യങ്ങള്‍ക്കും മയ്യിത് നുരുമ്പി മണ്ണായതിനു ശേഷം ഖബ്റ് മാന്തി ഉപയോഗിക്കാം. ഓരോ നാട്ടിലേയും കാലാവസ്ഥക്കനുസരിച്ച് മയ്യിത് ദ്രവിച്ച് മണ്ണാവുന്ന കാലം വിത്യാസപ്പെടും. അത് അതുമായി ബന്ധപ്പെട്ട് പരിചയമുള്ളവരോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. (മജ്മൂഅ്). കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter