ഭൂമിയുടെ ആയുസ്സ് 7000 വര്‍ഷം ആണ് എന്നുമുള്ള ഹദീസ് വിശ്വാസ യോഗ്യമാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആദം നബിയുടേയും നൂഹ് നബിയുടെയും ഇടയില്‍ 1000 വര്‍ഷവും നൂഹ് നബിയുടേയും ഇബ്റാഹീം നബിയുടേയമിടയില്‍ 1000 വര്‍ഷവും ഇബ്റാഹീം നബിയുടേയും മൂസാനബിയുടേയും ഇടയില്‍ 700 വര്‍ഷവും മൂസാ നബിയുടേയും ഈസാ നബിയുടേയും ഇടയില്‍ 1400 വര്‍ഷവും ഈസാ നബിയുടേയും നമ്മുടെ നബിയുടേയുമിടയില്‍ 600 വര്‍ഷവുമുണ്ടെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. വിത്യസ്ത രൂപങ്ങളില്‍ ഈ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ഈ വര്‍ഷങ്ങള്‍ കൂട്ടിയാല്‍ 4600 ലഭിക്കും. അതിനോടൊപ്പം ആദം നബിയും നൂഹ് നബിയും 1000 വര്‍ഷം വീതം ഭൂമിയില്‍ ജീവിച്ചിരുന്നു അതും കൂടെ കൂട്ടണം. അപ്പോള്‍ 6600 ആയി. പറയപ്പെട്ട മറ്റു പ്രവാചകരുടെ ആകെ 300 വയസ്സും കൂട്ടിയാല്‍ 6900 മായി. ചുരുക്കത്തില്‍ മുഹമ്മദ് നബി (സ) വഫാതായതോട് കൂടെത്തന്നെ ഭൂമി ഏകദേശം 7000 വര്‍ഷം തികച്ചിട്ടുണ്ട്. നബി (സ) യുടെ ശേഷമുള്ള 1400 കൂടെ കൂട്ടിയാല്‍ 8300 വര്‍ഷത്തോളമായി. ആദം നബിക്കു മുമ്പേ ഭൂമി സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. അപ്പോള്‍ ഭൂമിയുടെ ആയുസ്സ് 7000 വര്‍ഷമെന്നത് ശരിയല്ല. അങ്ങനെ ഒരു ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്നുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter