ഗുഹ്യാവയവങ്ങളില്‍ തൊട്ടാല്‍ വുളൂ മുറിയുമല്ലോ ? അങ്ങനെയെങ്കില്‍ ആ അവയവങ്ങളുടെ പരിധി എത്രയാണ് ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്റെ ഗുഹ്യാവയവും സ്ത്രീയുടെ രണ്ട് ദ്വാരങ്ങളെ മറക്കുന്ന യോനീ പുടങ്ങളും അതിനു താഴെയുള്ളതും (കൃസരി തൊട്ടാല്‍ വുദൂ മൂറിയുമെന്നും മുറിയില്ലെന്നും പണ്ഡിതര്‍ക്കഭിപ്രായമുണ്ട്) സ്ത്രീയുടേയും പുരുഷന്റേയും പിന്‍ദ്വാരത്തിന്റെ വട്ടക്കണ്ണിയുമാണ് തൊട്ടാല്‍ വുദൂ മുറിയുന്ന ഭാഗങ്ങള്‍. മുടി മുളക്കുന്ന സ്ഥലം മുന്‍ദ്വാരത്തിന്റെയും പിന്‍ദ്വരത്തിന്റെയും ഇടക്കുള്ള സ്ഥലങ്ങള്‍ ഗുഹ്യരോമങ്ങള്‍ ഇവ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുകയില്ല കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter