ഞാന്‍ അവളെ ഒഴിവാക്കിയതാണ് എന്ന് ഒരു സുഹൃത്തിനോടു ഒരാള്‍ പറഞ്ഞാല്‍ അത് ത്വലാഖ് ആകുമോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒഴിവാക്കി എന്ന പദം ത്വലാഖിനും അല്ലാത്തതിനും സാധ്യതയുള്ള കിനായതിന്റെ പദമാണ്. അത്തരം പദങ്ങള്‍ പറയുമ്പോള്‍ ത്വലാഖിന്റെ ഉദ്ദേശമുണ്ടെങ്കിലേ ത്വലാഖായി പരിഗണിക്കൂ. ഇവിടെയും അതേ നിയമമാണ് അത് പറയുമ്പോള്‍ അവളെ ത്വലാഖ് ചൊല്ലിയിരിക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ത്വലാഖ് സംഭവിക്കും. ഇത്തരം വിഷയങ്ങള്‍ എഴുതിച്ചോദിച്ചാല്‍ അതിനുത്തരം മിക്കവാറും അപൂര്‍ണമായിരിക്കും. ഏത് അവസരത്തിലാണ് ഈ പദം പ്രയോഗിച്ചത് , സുഹൃത്ത് എന്തെങ്കിലും ചോദിച്ചപ്പോഴോ ആണെങ്കില്‍ എന്ത് എങ്ങനെ ചോദിച്ചപ്പോള്‍ എന്നെല്ലാം മനസ്സിലായാലേ പൂര്‍ണ്ണമായ ഉത്തരം പറയാന്‍ സാധ്യമാവൂ. ചോദ്യത്തില്‍ വിശദീകരിക്കപ്പെട്ടതിനുള്ള ഉത്തരം മാത്രമാണ് ഇവിടെ എഴുതിയത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter