അമുസ്‍ലിം സ്ത്രീയുടെ മുല കൂടിച്ചാല്‍ മുലകുടി ബന്ധം സ്ഥിരപ്പെടുമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുല കൂടി ബന്ധം സ്ഥിരപ്പെടാന്‍ മുല കൊടുത്ത സ്ത്രീയോ മുല കുടിച്ച കുട്ടിയോ മുസ്‍ലിമാവണമെന്ന് നിബന്ധനയില്ല. മുസ്‍ലിം, അമുസ്‍ലിം സ്ത്രീയുടെ മുല കുടിച്ചാല്‍ അല്ലെങ്കില്‍ തിരിച്ചോ സംഭവിച്ചാലും മുല കുടി ബന്ധം സ്ഥിരപ്പെടും. മുല കൊടുത്തത് ഒമ്പത് വയസ്സായ ജീവനുള്ള സ്തീയായിരിക്കുക എന്നിവയാണ് മുല കുടി ബന്ധം സ്ഥിരപ്പെടാന്‍ മുലകൊടുക്കുന്ന സ്ത്രീയിലുണ്ടായിരിക്കേണ്ട നിബന്ധനകള്‍. ജീവനുള്ള രണ്ടു വയസ്സ് പൂര്‍ത്തിയാവാത്ത കുട്ടി അഞ്ച് തവണ മുല കുടിക്കുക എന്നതാണ് മുല കുടിക്കുന്നവനുലുണ്ടാവേണ്ട നിബന്ധനകള്‍. എന്നാല്‍ മുലയൂട്ടുന്ന സ്ത്രീകളെ തിരഞ്ഞെടുക്കുമ്പോള്‍ സല്‍സ്വഭാവിയും ദീനീനിഷ്ഠയുമുള്ള സ്ത്രീകളാവല്‍ ഉത്തമമാണ്. മുലയൂട്ടുന്ന സ്ത്രീകളുടെ സ്വഭാവങ്ങളും ജീവിത രീതിയും മുലയൂട്ടപ്പെടുന്ന കുട്ടികളിലും കാണപ്പെടുന്നുവെന്നു ആധുനിക ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് മാതാവ്‌ മുലയൂട്ടുന്നതാണ് ഏറ്റവും ഉത്തമം. മാതാവിന്‍റെ വാത്സല്യവും സ്നേഹവും പകര്‍ന്നു നല്‍കുവാനും കുട്ടികളെ സല്‍സ്വഭാവികളക്കാനും അതു വഴി സാധിക്കും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter