വലിയ അശുദ്ധിയോട് കൂടെ മരിച്ചാല്‍ ഈമാനോട് കൂടെയാണോ അയാള്‍ മരിച്ചത്
ചോദ്യകർത്താവ്
ജംശാദ് കെകെ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വലിയ അശുദ്ധിയുള്ളവനായി മരിക്കുന്നത് ദുര്‍ലക്ഷണമല്ല. മഹാനായ حنظلة (റ) ശഹീദായത് ജനാബത് കാരനായിക്കൊണ്ടായിരുന്നു. അദ്ദേഹത്തെ മലക്കുകള്‍ കുളിപ്പിക്കുന്നത് ഞാന്‍ കണ്ടുവെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഹംസ (റ) ശഹീദായതും ജനാബതുകാരനായിത്തന്നെയായിരുന്നു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. വലിയ അശുദ്ധിക്കാരനായി മരിച്ചാല്‍ മയ്യിത് കുളി മാത്രമേ നിര്‍ബന്ധമുള്ളൂ. വലിയ അശുദ്ധിയുടെ കുളി കുളിപ്പിക്കേണ്ടതില്ല.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.