മൊറോകോ ബാത്ത് സ്ത്രീകള്‍ ചെയുന്നിടത്ത് സ്ത്രീകള് പോവുന്നത് ഹറാം ആണോ?

ചോദ്യകർത്താവ്

റിസ്‍‍വി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിം സ്ത്രീകളുടേയും വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടേയും സമീപത്തായിരിക്കുമ്പോള്‍  സ്ത്രീയുടെ ഔറത് കാല്‍മുട്ടുകളുടേയും പൊക്കിളിന്റേയും ഇടയിലുള്ളതാണ് . ഈ ഔറത് കാണാത്ത വിധമുള്ള മൊറോകോ ബാത്തുകള്‍ ഇസ്‍ലാമിക വിരുദ്ധമല്ല. എന്നാല്‍ സ്തീകള്‍ നിഫാസ്, രോഗം പോലോത്ത കാരണം കൂടാതെ അതില്‍ പ്രവേശിക്കല്‍ കറാഹതാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. വീടിന് പുറത്തല്ലാതെ സ്ത്രീ തന്റെ ഔറത് വെളിവാക്കിയാല്‍ അള്ളാഹുവിന്റെയും അവള്‍ക്കുമിടയിലുള്ള മറ അവള്‍ പൊളിച്ച് കളഞ്ഞിരിക്കുന്നുവെന്ന് ഹദീസില്‍ കാണാം. അത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുകയാണെങ്കില്‍ തന്നെ അതിന്റെ മര്യാദകള്‍ പാലിക്കണം. അതില്‍ ഔറത് വെളിവാക്കിയവരുണ്ടെങ്കില്‍ പ്രവേശിക്കാതിരിക്കുക. ശൈത്വാനില്‍ നിന്ന് കാവല്‍ തേടുക. പ്രവേശിക്കുമ്പോള്‍ ഇടത് കാലും പുറത്തിറങ്ങുമ്പോള്‍ വലത് കാലും മുന്തിക്കുക. പൊറുക്കലിനെ തേടുക. പുറത്തിറങ്ങിയതിനു ശേഷം രണ്ട് റക്അത് നിസ്കരിക്കുക. മറ്റുള്ളവരുടെ ഔറതിലേക്ക് നോക്കാതെ മറ്റുള്ളവരുടെ മുന്നില്‍ ഔറത് വെളിവാക്കാതെ പുരുഷനും അതില്‍ പോകാവുന്നതാണ്. പിന്നെ പല അവസരങ്ങളിലും അത്തരത്തിലുള്ള പ്രവര്‍ത്തികള്‍ മനുഷ്യന്റെ ലജ്ജ ഇല്ലാതാക്കുമെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter