ഭര്‍ത്താവിന്റെ സ്ത്രീകളുമായുള്ള ഇടപഴകല്‍ നിര്‍ത്തിക്കിട്ടാന്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

ഫസാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭര്‍ത്താവ് അങ്ങനെ അനുവദനീയമല്ലാത്ത രീതിയില്‍ അന്യ സ്ത്രീകളുമായി ഇടപഴകുന്നുവെന്ന്  സംശയമല്ല ഉറപ്പുണ്ടെങ്കില്‍ മാത്രം അത് ഭര്‍ത്താവിനോട് നല്ല നിലയില്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുക. അതില്‍ ഭാര്യയായ താന്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും ഭര്‍ത്താവിനെ പറഞ്ഞു ബോധ്യപ്പെടുത്തുക. ഇത്തരം ഇടപഴകലുകള്‍ നിഷിദ്ധമാണ് എന്നറിയാത്ത ഭര്‍ത്താവാണെങ്കില്‍ അതിന്റ അപകടം പറഞ്ഞു കൊടുക്കുക. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഭാര്യയും ചിന്തിക്കേണ്ടതാണ്. ഈ ലോകത്ത് ആരെക്കാളും ഭര്‍ത്താവിനെ സ്നേഹിക്കുന്നത് ഭാര്യ തന്നെയാണയെന്ന് ബോധം ഭര്‍ത്താവില്‍ ജനിപ്പിക്കാന്‍ ഭാര്യക്കാവണം. അതിനു വേണ്ടത് വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും ചെയ്യാന്‍ ശ്രമിക്കുക. ഭര്‍ത്താവിനോടുള്ള സ്നേഹം ഉള്ളില്‍ മറച്ച് വെക്കാനുള്ളതല്ല. അത് വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും പ്രകടിപ്പിക്കുക തന്നെ വേണം. ഇങ്ങനെ തന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഭാര്യയെ വിട്ട് മറ്റൊരാളെ സ്നേഹിക്കാന്‍ ഒരു ഭര്‍ത്താവും തയ്യാറാവില്ലല്ലോ. നമ്മുടെ ഭാഗം പൂര്‍ണ്ണമാണെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍ ഇവ്വിഷയകമായി ഭര്‍ത്താവുമായി സ്നേഹത്തോടെസംസാരിക്കാം. ഭാര്യ ഭര്‍ത്താവിന് ചെയ്ത് കടമകള്‍ ഭാര്യാ-ഭര്‍തൃ കടമകളും ബാധ്യതകളും ഈ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എല്ലാറ്റിനും പുറമെ സദാ സമയവും ദുആ ചെയ്ത് കൊണ്ടിരിക്കുക. എല്ലാം അള്ളാഹുവില്‍ തവക്കുലാക്കുകയും ചെയ്യുക. അള്ളാഹു തആലാ തന്റെ അടിമകളോട് പ്രത്യേകമായി ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما എന്ന് ദുആ ചെയ്യാന്‍ കല്‍പിച്ചിട്ടുണ്ട്. അങ്ങനെ ദുആ ചെയ്യുന്നവരെ അള്ളാഹു പ്രത്യേകമായി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നു. ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്കു നീ പ്രദാനം ചെയ്യേണമേ. നീ ഞങ്ങളെ ഭക്തന്മാര്‍ക്ക് മാതൃകയാക്കുകയും ചെയ്യേണമേ. എന്നാണതിന്റെ സാരം. തങ്ങളുടെ ഇണകളില്‍ നിന്ന് സന്തോഷം നിറഞ്ഞ അവസ്ഥ കാണാന്‍ ഈ ദുആ ദുആ ചെയ്യേണ്ട മര്യാദകള്‍ പാലിച്ച് നിര്‍വഹിച്ചാല്‍ മതി. ദുആ സ്വീകരിക്കപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. ദുആ സ്വീകരിക്കപ്പെടാന്‍ എന്ത് ചെയ്യണം ദുആക്ക് ഉത്തരം കിട്ടുന്ന സമയങ്ങള്‍ കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter