അമുസ്‍ലിംകള്‍ക്ക് മുസ്‍ലിം പള്ളിയില്‍ പ്രവേശിക്കാമോ?

ചോദ്യകർത്താവ്

സുബൈര്‍ അഹ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാഫിറിനു മുസ്‍ലിംകളുടെ സമ്മതത്തോട് കൂടെ പള്ളിയില്‍ പ്രവേശിക്കാവുന്നതാണ്. പള്ളിയില്‍ നടക്കുന്ന ഇസ്‍ലാമിക പ്രഭാഷണങ്ങള്‍ കേള്‍ക്കാനായി അവന്‍ മുസ്ലിമാവുമെന്ന് പ്രതീക്ഷയുണ്ടായത് കാരണം അവനു സമ്മതം നല്‍കല്‍ സുന്നതാണ്. ഉറങ്ങുക ഭക്ഷണം കഴിക്കുക പോലോത്തവക്ക് വേണ്ടി പള്ളിയില്‍ പ്രവേശിക്കാന്‍ സമ്മതം നല്‍കാതിരിക്കലാണ് സുന്നത്. അതിനു വേണ്ടി സമ്മതം നല്‍കല്‍ ഹറാമാണെന്നാണ് ഇമാം സര്‍കശിയുടെ പക്ഷം. ഹറമില്‍ പള്ളിയാണെങ്കിലും അല്ലെങ്കിലും അമുസ്ലിംകള്‍ പ്രവേശിക്കാവതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter