എന്റെ കുട്ടി ജനിച്ച് അഞ്ച് മാസമായപ്പോഴേക്കും മരണപ്പെട്ടു. അത് കൊണ്ട് അഖീഖ അറുക്കാന്‍ പറ്റിയില്ല. ഇനി എന്ത് ചെയ്യണം?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുട്ടി ജനിച്ച് അറുക്കാന്‍ സാധ്യമായതിനു  ശേഷം മരിച്ചാല്‍ അഖീഖത് സുന്നതാണ് എന്ന് ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറഞ്ഞിട്ടുണ്ട്. ഏഴ് ദിവസത്തിന് മുമ്പ് മരിച്ചാലും ശേഷം മരിച്ചാലും വിധി ഇതു തന്നെയാണ്. ഏഴ് ദിവസത്തിനു മുമ്പ് മരിച്ചാല്‍ അഖീഖ സുന്നതില്ലെന്നും അഭിപ്രായമുണ്ട്. ചോദ്യത്തില്‍ പറയപ്പെട്ടതനുസരിച്ച് കുട്ടി ജനിച്ച് നിഫാസിന്റെ കാലം അവസാനിക്കുന്നതിനു മുമ്പ് കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആള്‍ അഖീഖ അറുക്കാന്‍ കഴിവുള്ളവനാണെങ്കില്‍ (ഫിത്‍ര്‍ സകാത് നിര്‍ബന്ധമുള്ളവനെങ്കില്‍ എന്നാണ് തുഹ്ഫയിലും നിഹായയിലും പറഞ്ഞത്) അഖീഖ സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter