പിശാചിന്റെ ശല്യം ഇല്ലാതിരിക്കാന്‍ എന്താണ് വഴി ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പിശാചിന്റെ ഫിത്നകളില്‍ നിന്ന് രക്ഷ നേടാന്‍ നബി (സ) പല വഴികളും പറഞ്ഞു തന്നിട്ടുണ്ട്. മുസ്‍ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം: صحيح مسلم وغيره، قال النبي صلى الله عليه وسلم: لا تجعلوا بيوتكم مقابر إن الشيطان ينفر من البيت الذي تقرأ فيه سورة البقرة നിങ്ങളുടെ വീടുകള്‍ മഖ്ബറകള്‍ക്ക് സമാനമാക്കരുത്. സൂറതുല്‍ ബഖറ ഓതപ്പെടുന്ന വീട്ടില്‍ നിന്ന് പിശാചി ഓടിപ്പോവും. ആ വീട്ടുകാരെ വഴി തെറ്റിക്കാന്‍ സാധ്യമല്ലെന്ന് പിശാച് മനസ്സിലാക്കുമെന്നാണ് ഇതിനു പണ്ഡിതര്‍ നല്‍കിയ വിശദീകരണം. മറ്റൊരു ഹദീസില്‍ കാണാം:إن لكل شيء سناما وإن سنام القرآن سورة البقرة، من قرأها في بيته ليلاً لم يدخل الشيطان بيته ثلاث ليالٍ ومن قرأها نهارا لم يدخل الشيطان بيته ثلاثة أيام ഓരോ വസ്തുവിനും ഒരു ഉയര്‍ന്ന സ്ഥാനമുണ്ട്. ഖുര്‍ആനിന്റെ ഉയര്‍ന്ന സ്ഥാനം സൂറതുല്‍ ബഖറയാണ്. അത് ഒരു രാത്രി ഒരു വീട്ടില്‍ ഓതിയാല്‍ മൂന്ന് രാത്രിയും ഒരു പകല്‍ ഓതിയാല്‍ മൂന്ന് പകലും പിശാച് ആ വീട്ടില്‍ പ്രവേശിക്കില്ല. മറ്റൊരു ഹദീസ് ശ്രദ്ധിക്കുക:إن الله كتب كتاباً قبل أن يخلق السماوات والأرض بألفي عام أنزل منه آيتين ختم بهما سورة البقرة، ولا يقرآن في دار ثلاث ليال فيقربها شيطان ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വിധിവിലക്കുകള്‍ അള്ളാഹു എഴുതിയിട്ടുണ്ട്. അതില്‍ നിന്നുള്ള രണ്ട് ആയതുകള്‍ കൊണ്ടാണ് സൂറതുല്‍ ബഖറ അവസാനിപ്പിച്ചത്. ആ രണ്ട് ആയതുകള്‍ ഒരു വീട്ടില്‍ മൂന്ന് രാത്രികളില്‍ ഓതപ്പെട്ടാല്‍ പിശാച് അടുക്കുക പോലുമില്ല.  (آمن الرسول എന്ന് തുടങ്ങി സൂറതിന്റെ അവസാനം വരെയുള്ളത്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
 
 

ASK YOUR QUESTION

Voting Poll

Get Newsletter