യാത്രയില്‍ തിലാവതിന്റെ സുജൂദ് ചെയ്യാതിരിക്കുന്നതില്‍ തെറ്റുണ്ടോ? അതില്‍ എന്താണ് ചൊല്ലേണ്ടത്?

ചോദ്യകർത്താവ്

റഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തിലാവതിന്റെ സുജൂദ് സുന്നതാണ്, അത് നിര്‍ബന്ധമില്ല. സുജൂദ് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا بِاَللَّهِ الْعَلِيِّ الْعَظِيمِ എന്ന ദിക്റ് നാല് പ്രാവശ്യം പറയണമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.

തിലാവത്തിന്‍റെ സുജൂദില്‍ നിസ്കാരത്തിലെ സുജൂദിലേതു പോലെ തസ്ബീഹ് ചൊല്ലല്‍ സുന്നതാണ്. അതോടൊപ്പം, اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ എന്ന് ചൊല്ലലും സുന്നതാണ്. പ്രവാചകര്‍ (സ) ഇങ്ങനെ ചൊല്ലിയിരുന്നതായി ചില ഹദീസുകളില്‍ കാണാം. തിലാവത്തിന്‍റെ സുജൂദിനെ കുറിച്ച് വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter