ഗര്‍ഭിണിയായ സ്ത്രീയെ വിവാഹം കഴിക്കുന്നതിന്റെ വിധിയെന്ത്‌

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അനുവദനീയമായ ഗര്‍ഭധാരണമാണെങ്കില്‍ അവളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. കാരണം മുന്‍ഭര്‍ത്താവിന്റെ ഇദ്ദയിലായിരുക്കുമല്ലോ ഗര്‍ഭിണിയായ സ്ത്രീ. ഇദ്ദയുടെ അവസരത്തില്‍ വിവാഹം ചെയ്യുന്നത് ശരിയല്ല. ഗര്‍ഭിണിയുടെ ഇദ്ദ അവസാനിക്കുന്നത് പ്രസവം കൊണ്ടാണ്. വ്യഭിചാരം മുഖേനയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ അവളെ ശാഫീ മദ്ഹബ് പ്രകാരം വിവാഹം ചെയ്യുകയും സംയോഗത്തിലേര്‍പെടുകയുമാവാം. കാരണം വ്യഭിചാരത്തിന് ഇദ്ദയില്ല. എന്നാലും പ്രസവിക്കുന്നതിന് മുമ്പ് അവളെ വിവാഹം ചെയ്യുന്നത് കറാഹതാണ്. മാലികീ മദ്ഹബ് പ്രകാരം വ്യഭിചരിച്ച സ്തീയും ഇദ്ദ ഇരിക്കല്‍ നിര്‍ബന്ധമാണ്. വ്യഭിചാരം മുഖേന ഗര്‍ഭിണിയായാല്‍ അവളെ പ്രസവിക്കുന്നത് വരെ വിവാഹം ചെയ്യല്‍ ശരിയാവില്ലെന്ന് ഇമാം അബൂ യൂസുഫും ഇമാം അബൂ ഹനീഫ (റ) വും പറഞ്ഞിരിക്കുന്നു. വിവാഹം ചെയ്യല്‍ അനുവദനീയമെങ്കിലും അവളുമായി സംയോഗത്തിലേര്‍പെടല്‍ ഹറാമാണെന്ന് മറ്റൊരു വിഭാഗം പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter