ആഴ്ചയില്‍ എല്ലാ ദിവസവും ഭാര്യയുമായി ബന്ധപ്പെടമോ? ചൊവ്വാഴ്ച പാടില്ല എന്നുണ്ടോ

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സംയോഗത്തിന് പ്രത്യേക കണക്കുകളൊന്നും ശരീഅത് നിശ്ചയിച്ചിട്ടില്ല. എന്നാല്‍ നാല് ദിവസത്തിലൊരിക്കലെങ്കിലും ഉണ്ടായിരിക്കണമെന്ന് ഇമാം ഗസാലി (റ) ഇഹായാഇല്‍ പറയുന്നു. നാല് ഭാര്യമാര്‍ വരെ ഉണ്ടാവാം എന്നത് പരിഗണിച്ചാണ് നാല് ദിവസം എന്ന് പറഞ്ഞത്. മാസത്തിലെ ആദ്യത്തെ ദിവസം മദ്ധ്യത്തിലുള്ള ദിവസം അവസാന ദിവസം എന്നീ ദിവസങ്ങളില്‍ സംയോഗം ചെയ്യല്‍ കറാഹതാണെന്ന് ഇമാം ഗസാലി (റ) പറഞ്ഞിരിക്കുന്നു. ഇതിനപ്പുറം മറ്റൊരു ദിവസം സംയോഗം ചെയ്യരുതെന്ന് പണ്ഡിതര്‍ പറഞ്ഞതായി കാണുന്നില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter