രാത്രിയില്‍ നഖം വെട്ടുന്നതിനു കുഴപ്പമുണ്ടോ ? നഖം ക്ലോസെറ്റി കലയുന്നതിന്റെ വിധിയെന്താണ്?

ചോദ്യകർത്താവ്

ഫാറു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഇതു സംബന്ധമായി മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക. നഖം തുടങ്ങി ശരീരത്തില്‍ നിന്നും വേര്‍പെടുന്ന വസ്തുക്കള്‍ കുഴിച്ച് മൂടല്‍ സുന്നതാണ്. അത് ക്ലോസറ്റ് പോലോത്ത സ്ഥലങ്ങളില്‍ ഇടുന്നതിന് വിരോധമൊന്നും ശരീഅതിലില്ല. എങ്കിലും ശരീരത്തില്‍ നിന്ന് പിരിഞ്ഞ വസ്തുക്കളൊക്കെ അന്ത്യ നാളില്‍ നമ്മോടൊപ്പം പുനര്‍ജനിക്കപ്പെടുമല്ലോ. മാത്രമല്ല മനുഷ്യന് അള്ളാഹു കല്‍പിച്ച് നല്‍കിയ ബഹുമാനത്തിന് ഭംഗം വരാതിരിക്കാനാണ് മനുഷ്യന്റെ അവയവങ്ങള്‍ അവ മുടിയാണെങ്കില്‍ പോലും മറ്റുള്ളവര്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞത്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്ത് ഇത്തരം വസ്തുക്കള്‍ കുഴിച്ച് മൂടുന്നതാണുത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter