ആര്‍ത്തവം നിന്ന് എന്ന് കരുതി കുളിച്ചു. പക്ഷെ അതിനു ശേഷവും മൂത്രത്തിലൂടെ രക്തം വന്ന് കൊണ്ടിരിക്കുന്നു. ഇതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകളുടെ യോനീ നാളത്തിലൂടെയാണ് ആര്‍ത്തവ രക്തം വരുന്നത്. മൂത്രനാളിയിലൂടെയാണ് മൂത്രം പുറത്ത് വരുന്നത്. അത് കൊണ്ട് മൂത്രത്തിലൂടെ പുറത്ത് വരുന്ന രക്തം ആര്‍ത്തവ രക്തമല്ല. അങ്ങനെ മൂത്രനാളിയിലൂടെ രക്തം പുറത്ത് വന്നാല്‍ അത് കഴുകിക്കളയണം. അത് കാരണം വുദൂ മുറിയുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter