മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ സിഹ്റ് പോലോത്ത പാപങ്ങള്‍ ചെയ്യുന്നു,,അവരും അപ്പോള്‍ കുട്ടികളുടെ കൂടെ സ്വര്‍ഗത്തില്‍ കടക്കുമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തന്റെ ചെറിയ മക്കള്‍ മരിച്ചത് കാരണം ക്ഷമിക്കുകയും അള്ളാഹുവില്‍ നിന്ന് പ്രതിഫലം കാംക്ഷിക്കുകയും ചെയ്ത മാതാപിതാക്കളാണ് അവരോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. ബുദ്ധിമുട്ടില്‍ ക്ഷമ കൈകൊള്ളുന്നത് വളരെ പ്രതിഫലം ഉള്ള കാര്യമാണ്. മാതാപിതാക്കളുടെ ക്ഷമ കാരണം അള്ളാഹു അവര്‍ക്ക് തെറ്റുകള്‍ പൊറുത്തു നല്‍കി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിച്ചേക്കാം. ശിര്‍കല്ലാത്ത എല്ലാ കുറ്റങ്ങളും അവനുദ്ദേശിച്ചവര്‍ക്ക് പൊറുത്ത് കൊടുക്കുന്നവനാണല്ലോ അള്ളാഹു. ചെറിയ കുട്ടികള്‍ മരിച്ചതോട് കൂടെത്തന്നെ മാതാപിതാക്കള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് ഉറപ്പിക്കരുത്. അവര്‍ അള്ളാഹുവിന്റെ മശീഅതില്‍ തന്നെയാണ്. അവരുടെ ക്ഷമ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുള്ള ഒരു വഴിയാണെന്ന് മാത്രം. തെറ്റു ചെയ്തവര്‍ അള്ളാഹു പൊറുത്ത് കൊടുത്തില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter