വാജിബ്, മുബാഹ്, കറാഹത്ത്, ഹറാം, സുന്നത്ത് ഇതൊന്നു വിശദീകരിക്കുമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു പ്രവര്‍ത്തനത്തിനു വാജിബ് ഹറാം സുന്നത് കറാഹത് മുബാഹ് എന്നീഅഞ്ച് ഹുക്മുകളില്‍ ഒന്നാണ് ബാധകമാവുക. നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയാണ് വാജിബ് ( ചെയ്താല്‍ പ്രതിഫലവും ചെയ്തില്ലെങ്കില്‍ ശിക്ഷയുമുള്ളത്) പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നുവെങ്കിലും പ്രവര്‍ത്തിക്കാതിരിക്കലും അനുവദനീയമായവയാണ് സുന്നത് (പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളതും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശിക്ഷയില്ലാത്തതും) നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയാണ് ഹറാം ( ചെയ്തില്ലെങ്കില്‍ പ്രതിഫലവും ചെയ്താല്‍ ശിക്ഷയുമുള്ളത്) ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നുവെങ്കിലും പ്രവര്‍ത്തിക്കലും അനുവദനീയമായവയാണ് കറാഹത് (പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഫലമുള്ളതും പ്രവര്‍ത്തിച്ചാല്‍ ശിക്ഷയില്ലാത്തതും) ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാമെന്നതാണ് നിര്‍ദ്ദേശമെങ്കില്‍ അത് മുബാഹുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter