നബി പറഞ്ഞു: ആദം തന്റെ കളിമണ്ണില്‍ കുഴഞ്ഞുകിടക്കുമ്പോള്‍ തന്നെ ഞാന്‍ അല്ലാഹുവിന്റെ തിരുദാസനും അന്ത്യപ്രവാചകനുമാണ്‌. ഇതേകുറിച്ച്‌ ഞാന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരാം. എന്റെ പിതാവ്‌ ഇബ്രാഹീം പ്രാര്‍ത്ഥിച്ചത്‌ എന്നെകുറിച്ചാണ്‌. ഈസാ നബി(അ)യുടെ സുവിശേഷത്തില്‍ വന്നതു ഞാനാണ്‌. എന്റെ ഉമ്മ എന്നെ പ്രസവിച്ചപ്പോള്‍ കണ്ട കാഴ്‌ചകള്‍ എന്റെ വെളിപ്പാട്‌ സൂചിപ്പിക്കുന്നതാണ്‌. ശാമിലെ ബുസ്വ്‌റാപട്ടണത്തിലെ മണിമന്ദിരങ്ങള്‍ പോലും തെളിഞ്ഞുകണ്ട ഒരു പ്രകാശമാണ്‌ പ്രസവ വേളയില്‍ ഉമ്മ കണ്ടത്‌. ഈ ഹദീസ് സ്വഹീഹ് ആണോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. إني عبد الله، وخاتم النبيين، وأبي منجدل في طينته وسأخبركم عن ذلك أنا دعوة أبي إبراهيم، وبشارة عيسى، ورؤيا أمي آمنة التي رأت» وكذلك أمهات النبيين يرين، وأن أم رسول الله صلى الله عليه وسلم رأت حين وضعته له نورا أضاءت لها قصور الشام، ثم تلا {يا أيها النبي إنا أرسلناك شاهدا ومبشرا ونذيرا وداعيا إلى الله بإذنه وسراجا منيرا} എന്ന ഹദീസാണ് ചോദ്യത്തില്‍ പറഞ്ഞ ഹദീസ്. ഇത് ഇമാം ഹാകിം (റ) ഉദ്ധരിക്കുകയും അത് ബുഖാരി മുസ്ലിം (റ) യുടെ നിബന്ധനകളൊത്ത സ്വഹീഹായ ഹദീസാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ദഹബിയും ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു പല ഹദീസ് ഗ്രന്ഥങ്ങളിലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter