വെറുതെ കിട്ടിയ ഭക്ഷണം ഹറാമാണോ ഹലാലാണോ എന്ന് സംശയമുണ്ടായാല്‍ എന്താണ് ചെയ്യേണ്ടത് ?

ചോദ്യകർത്താവ്

റാഹില

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നല്‍കുന്ന ആള്‍ക്കനുസരിച്ചാണ് ഭക്ഷണം ഹലാലോ ഹറാമോ എന്ന് തീരുമാനിക്കേണ്ടതും അതില്‍ സംശയിക്കേണ്ടതും. ചോദ്യത്തില്‍ പറയപ്പെട്ടത് രണ്ട് നിലയില്‍ നമുക്ക് മനസ്സിലാക്കാം. ഒന്ന്: ഭക്ഷണം തരുന്നവന്റെ സമ്പത്ത് ഹറാമോ ഹലാലോ എന്നറിയാതിരിക്കുക. ഉദാഹരമായി നമുക്ക് ഒരു നിലയിലും പരിചയമില്ലാത്ത ഒരാള്‍ നമ്മെ സല്‍കരിച്ചു. അദ്ദേഹത്തില്‍ നന്മയുടേയും തിന്മയുടേയും ലക്ഷണങ്ങള്‍ നമുക്ക് കണ്ടെത്താനുമായില്ല. അദ്ദേഹത്തിന്റെ സമ്പത്ത് ഹറാമാവാനോ അല്ലെങ്കില്‍ ഹലാലാവാനോ ഉള്ള സാധ്യത നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അത്തരം ആളുകളുടെ സല്‍കാരം സ്വീകരിക്കാവുന്നതാണ്. സൂക്ഷമത ആഗ്രഹിക്കുന്നവര്‍ അത്തരം ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. പ്രസ്തുത ആളുകളോട് അവരുടെ ഭക്ഷണം ഹലാലാണോ എന്ന് അന്വേഷിക്കുകയുമരുത്. അതവരെ വിഷമിപ്പിക്കാനിടയുണ്ട്. അങ്ങനെ ചോദിച്ച് ബുദ്ധിമുട്ടിക്കാതെ ആ ഭക്ഷണം കഴിക്കുക അല്ലെങ്കില്‍ സൂക്ഷ്മത പാലിച്ച് ഒഴിവാക്കുക. രണ്ട്: ഭക്ഷണം നല്‍കുന്നവന്റെ സമ്പത്ത് ഹറാമാവാനുള്ള സാധ്യതയുണ്ട്. അദ്ദേഹത്തില്‍ വേഷം കൊണ്ടോ മറ്റോ തഖ്‍വയില്ലായ്മയുടെ ലക്ഷണം നാം മനസ്സിലാക്കി. അപ്പോള്‍ അത്തരം അവതാനത ഭക്ഷണത്തിന്റെ കാര്യത്തിലും വരാന്‍ സാധ്യതയുണ്ടല്ലോ. ഇവിടെ അയാളോട് ചോദിച്ച് ഭക്ഷണത്തിന്റെ പരിശുദ്ധി മനസ്സിലാക്കണം. അദ്ദേഹത്തിന്റെ അധിക സമ്പത്തും ഹറാമാവാന്‍ സാധ്യത നല്‍കും വിധമുള്ള അടയാളം നാം കണ്ടാല്‍ ചോദിക്കല്‍ നിര്‍ബന്ധമാവുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter