വാസ്തു ശാസ്ത്രം നോക്കാന്‍ അന്യ മതസ്ഥരെ സമീപിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് കുന്നുമ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശിര്‍ക്ക്, ദീനിനെയോ ദീനിന്റെ ചിഹ്നങ്ങളെയോ നിന്ദിക്കല്‍ പരിഹസിക്കല്‍ എന്നിവ വരാത്ത നിലയില്‍ ചികിത്സ മറ്റു ആവശ്യങ്ങള്‍ തുടങ്ങിയവക്ക് അന്യ മതസ്ഥരെ സമീപിക്കാവുന്നതാണ്. അറിവ് പഠിക്കാന്‍ മറ്റു മതസ്ഥരെ മുന്കാമികള്‍ സമീപിച്ചിരുന്നു. അന്യ മതസ്ഥര്‍ നബി തങ്ങള്‍ക്ക് സേവനം ചെയ്തിരുന്നു. സ്ഥലം അളക്കാനും വീട് പണിയാനും അന്യ മതസ്ഥരെ ഉപയോഗപ്പെടുത്താമല്ലോ. എന്നത് പോലെ കാറ്റിന്റെയും വെളിച്ചത്തിന്റെയും ഗതിക്കനുസരിച്ച് വീട് ക്രമീകരിക്കുന്ന രീതി കൂടിയാണ് വാസ്തു വിദ്യ. ഇത് കൂടുതലറിയുന്നവര്‍ അന്യ മതസ്ഥരെങ്കില്‍ അവരെ സമീപിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter