കടയില്‍ വന്ന ഒരാള്‍ അയാളുടെ കുറച്ച് സാധനം മറന്ന് വെച്ചിട്ട് പോയി...മാസങ്ങള്‍ കഴിഞ്ഞിട്ടും അവകാശികള്‍ എത്തിയിട്ടില്ല.... അത് ബനിയനും, അത്തറും, കൈലിയുമാണ്. അവകാശി എത്താത്ത സ്ഥിതിക്ക് അവ നമുക്ക് ഉപയോഗിക്കാമോ.

ചോദ്യകർത്താവ്

ശാനവാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കളഞ്ഞ് കിട്ടിയ സമ്പത്തിന്റെ വിധിയാണിവിടെ ബാധകമാവുക. വില പിടിപ്പുള്ള വസ്തുക്കളാണെങ്കില്‍ ഒരു വര്‍ഷത്തോളം അത് ജനങ്ങളെ അറിയിക്കണം. ജനങ്ങള്‍ നിസ്സാരമായി കാണുന്ന വസ്തുക്കളാണെങ്കില്‍ അത്തരം വസ്തുക്കള്‍ അതിനെ കുറിച്ച് അന്വേഷണം നിര്‍ത്തി ഉടമ അത് വേണ്ടെന്ന് വെക്കുന്ന ഏകദേശ സമയം കണക്കാക്കി വിവരം അറിയിച്ച് കൊണ്ടിരിക്കണം. വേണ്ട വിധം അറിയിച്ചിട്ടും ഉടമ വന്നില്ലെങ്കില്‍ അത് ഉടമപ്പെടുത്താവുന്നതാണ്. ഉടമപ്പെടുത്തിയതിനു ശേഷം യഥാര്‍ത്ഥ ഉടമ വന്നാല്‍ അതവനു തന്നെ തിരിച്ചു നല്‍കേണ്ടതാണ്. ആ സാധനം നശിച്ച് പോയിട്ടുണ്ടെങ്കില്‍ അത് പോലോത്തത് പകരം നല്‍കുകയും വേണം. അത് പോലോത്ത സാധനം ലഭ്യമല്ലങ്കില്‍ ഉടമപ്പെടുത്തിയ ദിവസത്തെ വില കണക്കാക്കി അത് നല്‍കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter