ഇസ്ലാമിനെ എതിര്‍ക്കുന്നതിലേക്ക് സഹായ സഹകരണങ്ങള്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഗിഫ്റ്റ് സ്വീകരിക്കാമോ ?

ചോദ്യകർത്താവ്

സൈനുല്‍ ആബിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‍ലാമിനെ എതിര്‍ക്കുന്ന ദീനിനോട് ശത്രുത വെച്ച് പുലര്‍ത്തുന്ന വിഭാഗങ്ങളോട് പരമാവധി അകലം പാലിക്കണം. അവര്‍ക്ക് പ്രചാരം നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സത്യ വിശ്വാസി മാറി നില്‍കേണ്ടതാണ്. പരോക്ഷമായി ഇസ്‍ലാമിനെ എതിര്‍ക്കുന്നവരെ ഏത് വിധേനയും അനുകൂലിക്കുന്നത് സത്യ വിശ്വാസിക്ക് ചേര്‍ന്നതല്ല. അവിശ്വാസികളുടെ ഹദ്‍യ സ്വീകരിക്കാമെന്നാണ് കര്‍മ്മ ശാസ്ത്രത്തിന്റെ വിധി. പ്രത്യേകിച്ച് അവരെ ഇസ്‍ലാമിലേക്ക് ആകര്‍ഷിക്കാനോ അവരുടെ ഫിത്ന പേടിച്ചോ അങ്ങനെ ചെയ്യുന്നതിനു വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter