അറിയാവുന്ന മണമോ ശബ്ദമോ ഇല്ലാതെ കീഴ്വായു പുറപ്പെട്ടാല്‍ അത് പിശാചിന്റെ പണി ആണെന്നും വുളു മുറിയില്ല എന്നുംകണ്ടു. ശരിയാണോ?

ചോദ്യകർത്താവ്

വിദ്യര്‍ത്ഥി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കീഴ്വായു പുറപ്പെട്ടു എന്നുറപ്പായാല്‍ വുദൂ മുറിയുന്നതാണ്. അതിനു ശബ്ദം കേള്‍ക്കണമെന്നോ വാസനിക്കണമെന്നോ നിബന്ധനയില്ല. പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞാല്‍ മതി. കീഴ്വായു പുറപ്പെട്ടോ ഇല്ലേ എന്ന് സംശയം തോന്നുന്നതായി പ്രവാചകരോട് ഒരു സ്വഹാബി ചോദിച്ചപ്പോള്‍, ശബ്ദമോ വാസനയോ അനുഭവപ്പെടാത്തിടത്തോളം നിസ്കാരത്തില്‍നിന്ന് പിരിഞ്ഞുപോവേണ്ടതില്ലെന്നായിരുന്നു മറുപടി. അഥവാ, വായു പുറപ്പെട്ടു എന്ന് ഉറപ്പാവുമ്പോള്‍ മാത്രമാണ് നിസ്കാരം മുറിയുന്നത് എന്നര്‍ത്ഥം. ഇവിടെ ശബ്ദം കേള്‍ക്കണമെന്നില്ല അനുഭവപ്പെട്ടാല്‍ മതിയെന്ന് ഇമാം നവവി (റ) ശര്‍ഹു ചെയ്തിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter